അഞ്ച് പേരെ കടിച്ചു, നാട്ടിലാകെ പരിഭ്രാന്തി; നടേരിയിൽ പേപ്പട്ടിയെ നാട്ടുകാർ തല്ലിക്കൊന്നു


കൊയിലാണ്ടി: നടേരി എളയടത്ത് മുക്കിൽ അഞ്ച് പേരെ പേപ്പട്ടി കടിച്ചു. ഇന്ന് കാലത്ത് 8 മണിയോടെയായിരുന്നു സംഭവം. ലീല മാതോനത്തിൽ, അമ്മാളു അമ്മ കിഴക്കേടത്ത്, ലതിക പിലാത്തോട്ടത്തിൽ, റസാഖ് മഞ്ഞളാട് പറമ്പിൽ, ബീരാൻ മഞ്ഞളാട് പറമ്പിൽ എന്നിവർക്കാണ് പേപ്പട്ടി അക്രമത്തിൽ പരിക്കേറ്റത്.

ഇവരെ ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകുകയും ചെയ്തു. ഒരു പ്രകോപവുമില്ലാതെ ഓടി പോകുന്ന വഴിയിൽ കാണുന്ന വരെ മുഴുവൻ കടിക്കുകയായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. പേപ്പട്ടിയെ പിന്നീട് നാട്ടുകാർ തല്ലി കൊന്നു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക