അടയ്ക്ക മോഷ്ടാവ് പിടിയിൽ


ബാലുശ്ശേരി: ബാലുശ്ശേരിയിലും പരിസരപ്രദേശങ്ങളിലും മലഞ്ചരക്കു കച്ചവടക്കടകള്‍ കേന്ദ്രീകരിച്ച് അടക്ക മോഷണം നടത്തിയ കേസിലെ പ്രതി പോലീസ് പിടിയില്‍. പിലാശ്ശേരി സ്വദേശി ബണ്ടി ചോര്‍ എന്നറിയപ്പെടുന്ന അജയ് ആണ് പിടിയിലായത്.

ബാലുശ്ശേരി പോലിസാണ് പ്രതിയെ പിടികൂടിയത്. സി.ഐ. ജീവന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ എസ്.ഐ. മാരായ പ്രജീഷ്, മധു, രാധാകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് നരിക്കുനിയില്‍ നിന്നാണ് അജയിയെ പിടികൂടിയത്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക