അനന്തപുരം ആറാട്ട് മഹോത്സവം: ഫെബ്രുവരി 5 ന് കൊടിയേറും


കൊയിലാണ്ടി: കൊല്ലം ശ്രീ അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ആറാട്ട് മഹോത്സവം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് നടക്കും. ഉത്സവത്തിന് ഫെബ്രുവരി 5 ന് കൊടിയേറും. ഫെബ്രുവരി 9 ന് പള്ളിവേട്ടയും, 10 ന് കുളിച്ചാറാട്ടും നടത്തും.

ക്ഷേത്രം തന്ത്രി മേപ്പള്ളിമന ഉണ്ണികൃഷ്ണന്‍ അടിതിരിപ്പാട്, ക്ഷേത്രം മേല്‍ശാന്തി കന്മന ഇല്ലം രാജന്‍ നമ്പൂതിരി, ക്ഷേത്രം രക്ഷാധികാരി ഇളയിടത്ത് വേണുഗോപാല്‍, പരിപാലനസമിതി പ്രസിഡന്റ് രാമദാസ് തൈക്കണ്ടി, വി.കെ.ദാമോദരന്‍, ലീല കോറുവീട്ടില്‍ തുടങ്ങിയവരുടെ കൂടിയാലോചനയിലാണ് തീരുമാനം. ക്ഷേത്രം പരിപാലന സമിതി ആജീവനാന്ത അംഗങ്ങളെ ഉത്സവം നടത്തുന്ന തീരുമാനം രേഖാമൂലം അറിയിക്കുവാന്‍ ക്ഷേത്ര പരിപാലന സമിതി യോഗം തീരുമാനിച്ചു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക