അനുസ്മരണ സായഹ്നവും അനുമോദന സദസും


കൊയിലാണ്ടി: പുളിയഞ്ചേരി കെ.ടി ശ്രീധരന്‍ സ്മാരക വായനശാലയുടെ നേതൃത്യത്തില്‍ ഉന്നത വിജയികള്‍ക്ക് അനുമോദനവും ജനപ്രതിനിധികള്‍ക്ക് സ്വീകരണവും നല്‍കി. എസ്എസ്എല്‍സി, പ്ലസ്ടു ഉന്നത വിജയികള്‍ക്കും യൂണിവേഴ്‌സിറ്റി റാങ്ക് ജേതാക്കാള്‍ക്കുമാണ് അനുമോദനം നല്‍കിയത്. കൊയിലാണ്ടി നഗരസഭ അധ്യക്ഷ സുധ കിഴക്കേപാട്ടില്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ കൊവിഡ് മാഹാമാരിയില്‍ വളണ്ടിയര്‍മാരായി പ്രവര്‍ത്തിച്ച സുരക്ഷ പാലിയേറ്റീവിന്റെ സന്നദ്ദസേന പ്രവര്‍ത്തകര്‍ക്ക് അനുമോദനവും ജനപ്രതിനിധികള്‍ക്ക് സ്വീകരണവും നല്‍കി. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിലപാടില്‍ വിയോജിച്ചും ഡല്‍ഹിയിലെ കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും പ്രതിഷേധ ജ്വാല നടത്തി.

പ്രസ്ത കവിയും നിരുപകനുമായ ഡോ: പി.സുരേഷ് അനുസ്മരണ പ്രഭാഷണം നടത്തി. വിനോദ് മാസ്റ്റര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സിജേഷ് കെ.ടി, കൊയിലാണ്ടി നഗരസഭ വിദ്യഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ നിജില പറവക്കൊടി, ആരോഗ്യ സ്റ്റാന്റിക്ക് കമ്മിറ്റി ചെയര്‍മാന്‍ സി പ്രജില , വി രമേശന്‍ മാസ്റ്റര്‍, കെ എം നന്ദനന്‍, എന്‍ ടി രാജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വായനശാല സെക്രട്ടറി സിനേഷ് കെ.ടി സ്വാഗതവും ബിജു കെ ടി നന്ദിയും പറഞ്ഞു

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക