അന്നം തരുന്നവര്‍ക്കൊപ്പം കേരളത്തിന്റെ യുവത്വം; ഡി.വൈ.എഫ്.ഐ ഞാറ്റുവട്ടം പരിപാടി സംഘടിപ്പിച്ചു


പയ്യോളി: കര്‍ഷക പോരാട്ടത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് ഡി.വൈ.എഫ്.ഐ പയ്യോളി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഞാറ്റുവട്ടം പരിപാടി സംഘടിപ്പിച്ചു. സംസ്ഥാനകമ്മറ്റി അംഗം പി.സി.ഷൈജു പരിപാടി ഉദ്ഘാടനം ചെയ്തു.

അന്നം തരുന്നവര്‍ക്കൊപ്പം കേരളത്തിന്റെ യുവത്വം എന്നതിന്റെ ഭാഗമായാണ് പയ്യോളി ടൗണില്‍ ഡി.വൈ.എഫ്.ഐ ഞാറ്റുവട്ടം പരിപാടി സംഘടിപ്പിച്ചത്. പി.അനൂപ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.

സുരേഷ് ചങ്ങാടത്ത്, എ.കെ.ഷൈജൂ, അരുണ്‍ തുടങ്ങിവര്‍ സംസാരിച്ചു. വിഷ്ണു രാജ് സ്വാഗതവും സാന്ദ്ര സജീന്ദ്രൻ നന്ദിയും പറഞ്ഞു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക