അന്നം മുട്ടാതിരിക്കാന്‍: റേഷന്‍ കാര്‍ഡ് പരാതികളില്‍ കൃത്യമായ പരിഹാരം


പി.എസ്.കുമാർ കൊയിലാണ്ടി

കൊയിലാണ്ടി: റേഷന്‍ കാര്‍ഡ് സംബന്ധിച്ച ഒട്ടേറെ പരാതികളിലാണ് സാന്ത്വനം സ്പര്‍ശം അദാലത്തില്‍ പരിഹാരമായത്. സാമ്പത്തികമായി ഏറെ പ്രയാസങ്ങള്‍ നേരിടുന്ന കായണ്ണ സ്വദേശിനിയുടെ എപിഎല്‍ കാര്‍ഡ് ബിപിഎല്‍ വിഭാഗത്തിലേക്ക് മാറ്റി നല്‍കാന്‍ സിവില്‍ സപ്ലൈസ് വകുപ്പിന് മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി.

പയ്യോളി സ്വദേശിനി ഹസീനയും സമാന ആവശ്യവുമായാണെത്തിയത്. ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ ഹസീനയ്ക്ക് രണ്ട് മക്കളുണ്ട്. സാമ്പത്തികമായി ഏറെ പ്രയാസം അനുഭവിക്കുന്ന ഹസീനയുടെ ആവശ്യങ്ങള്‍ക്കും അദാലത്തില്‍ പരിഹാരം ലഭിച്ചു.

വിധവയും മൂന്ന് പെണ്‍ കുട്ടികളുടെ അമ്മയുമായ ചെങ്ങോട്ടുകാവ് സ്വദേശിനി സജിനിയുടെ എപിഎല്‍ റേഷന്‍ കാര്‍ഡ് ബിപിഎല്‍ വിഭാഗത്തിലേക്ക് മാറ്റി നല്‍കാന്‍ സിവില്‍ സപ്ലൈസ് വകുപ്പിന് മന്ത്രി നിര്‍ദ്ദേശം നല്‍കി. ചിങ്ങപുരം സ്വദേശി ശ്രീധരന്റെ പേരിലുള്ള വെള്ള റേഷന്‍ കാര്‍ഡ് മാറ്റി ബിപിഎല്‍ ആക്കണമെന്ന ആവശ്യവും അദാലത്തില്‍ പരിഹരിച്ചു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക