അയനിക്കാട് കുന്നത്ത് ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിത്തുറന്ന് പണം കവര്‍ന്നു


പയ്യോളി : അയനിക്കാട് കുന്നത്ത് കുട്ടിച്ചാത്തന്‍ ക്ഷേത്രത്തിലെ വാതിലും ഭണ്ഡാരവും തകര്‍ത്ത് കവര്‍ച്ച. ഞായറാഴ്ച രാവിലെ ക്ഷേത്രത്തില്‍ വിളക്ക് കത്തിക്കാന്‍ വന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്. സംഭവത്തെ തുടര്‍ന്ന് പയ്യോളി പോലീസുംഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.

ജനുവരി 16 ന് സമീപത്തെ കളരിപ്പടി ക്ഷേത്രത്തിലും ദേശീയപാതയിലെ കേറോത്ത് ഭഗവതി ക്ഷേത്രത്തിലും ഭണ്ഡാരങ്ങള്‍ തകര്‍ത്ത് കവര്‍ച്ച നടന്നിരുന്നു.

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക