അറിയിപ്പ്


കൊയിലാണ്ടി: കൊയിലാണ്ടി ഗവ .ഐ ടി ഐ യിൽ ഫിറ്റർ, ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ, ടെക്നോളജി സിസ്റ്റം മെയിൻറനൻസ് (ഐ.സി.ടി. എസ്.എം ], മെക്കാനിക്കൽ ഡീസൽ (എം.ഡി), ഡെക് സ്റ്റോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റർ (ഡി.ടി.പി. ഒ) എന്നീ ട്രേഡുകളിൽ ഒരു ഗസ്റ്റ് ഇൻസ്‌ട്രക്ടറെയും മൾട്ടിമീഡിയ ആനിമേഷൻ സ്പെഷ്യൽ എഫക്ട്സ് (MASE&E) എന്ന ട്രേഡിൽ രണ്ട് ഗസ്റ്റ് ഇൻസ്‌ട്രക്ടറെയും നിയമിക്കുന്നു.

യോഗ്യത ബന്ധപ്പെട്ട ട്രേഡുകളിൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവർത്ത പരിചയം അല്ലെങ്കിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവർത്തി പരിചയം അല്ലങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻ. ടി. സി. എൻ. എ. സി മൂന്നു വർഷത്തെ പ്രവർത്തിപരിചയം. ഫിറ്റർ, എം.ഡി എന്നി ട്രേഡിൽ
താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി നാലിന് 11 മണിക്ക് മുമ്പായും, ഐ.സി.ടി.എസ്.എം, ഡി.ടി.പി. ഒ, എം. എ എസ്. ഇ എന്നീ ട്രേഡിന് ജനുവരി അഞ്ചിന് 11 മണിക്ക് മുമ്പായും കൊയിലാണ്ടി ഗവ: ഐ ടി ഐ പ്രിൻസിപ്പാൽ മുൻപാകെ ഹാജരാകണം.
ഫോൺ നമ്പർ: 0496 2631129, 9072842560.