അഴിയൂരില്‍ വാടക വീട്ടില്‍ നിന്ന് ആയിരം പാക്കറ്റ് പാന്‍മസാലയുമായി ഹോട്ടലുടമ അറസ്റ്റില്‍


വടകര: അഴിയൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം വാടക വീട്ടില്‍ നിന്ന് ആയിരം പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ഹോട്ടലുടമ അറസ്റ്റില്‍. 42 കാരനായ പൂഴിത്തല ചില്ലി പറമ്പത്ത് ഷിബു ആണ് ചോമ്പാല പോലീസിന്റെ പിടിയിലായത്.

ഹാന്‍സ് ,കൂള്‍ ലിപ്പ് തുടങ്ങിയ നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് ഇയാളില്‍ നിന്നും പോലീസ് പിടികൂടിയത്. വാടക വീടും പൂഴിത്തലയിലെ ഹോട്ടലും കേന്ദ്രീകരിച്ച് പാന്‍മസാല വില്‍ക്കുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.

വിദ്യാര്‍ത്ഥികള്‍ക്കും പുകയില ഉല്‍പ്പന്നങ്ങള്‍ നല്‍കാറുണ്ട് . ഇതേതുടര്‍ന്ന് പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു .ഇതിനിടെയാണ് പാന്‍മസാലയുമായി ഷിബു പിടിയിലായത്.

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക