ഇടത് കൗൺസിലർമാർക്ക് സ്വീകരണം നൽകി


കൊയിലാണ്ടി: നഗരസഭയിലെ ഇടത് പക്ഷ ജനാധിപത്യ മുന്നണി കൗൺസിലർമാർക്ക് എൽ.ഡി.എഫ് മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. നഗരസഭ ചെയർപേഴ്സൺ സുധ.കെ.പി, വൈസ് ചെയർമാൻ അഡ്വ.കെ.സത്യൻ എന്നിവർ ഉൾപ്പെടെ 25 ഇടത് കൗൺസിലർമാരാണ് കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന സ്വീകരണ പരിപാടിയിൽ പങ്കെടുത്തത്.

സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം സി.എൻ.ചന്ദ്രൻ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു. കെ.ദാസൻ എം.എൽ.എ നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ടിനെയും വൈസ് ചെയർമാൻ അഡ്വ.കെ സത്യനെയും ഹാരമണിയിച്ച് സ്വീകരിച്ചു. തുടർന്ന് മറ്റ് ജനപ്രതിനിധികൾ ചടങ്ങിൽ അഭിവാദ്യമർപ്പിച്ചു.
മുൻ എം.എൽ.എ പി.വിശ്വൻ മാസ്റ്റർ ചടങ്ങിൽ സംസാരിച്ചു. ടി.കെ.ചന്ദ്രൻ മാസ്റ്റർ, ഇ.കെ.അജിത്ത്, സി.സത്യചന്ദ്രൻ, ഇ.എസ്.രാജൻ, അഡ്വ.കെ.രാധാകൃഷ്ണൻ , ഹാരിസ് തങ്ങൾ, കബീർ സലാല എന്നിവർ നേതൃത്വം നൽകി. പി.വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ.എൽ.ജി.ലിജീഷ് സ്വാഗതം പറഞ്ഞു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക