ഇന്നു മുതൽ മദ്യം വിളമ്പാം


കോഴിക്കോട്: സംസ്ഥാനത്തെ ബാറുകളിൽ ഇന്ന് മുതൽ മദ്യം വിളമ്പാൻ അനുവദിച്ചു കൊണ്ട് സർക്കാർ ഉത്തരവിറക്കി. കള്ള് ഷാപ്പുകളിലും ഇനി മുതൽ ഇരുന്ന് മദ്യം കഴിക്കാം. കോവിഡ് വ്യാപനം കാരണം മദ്യവിൽപനയ്ക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് പിൻവലിച്ചത് എങ്കിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം പ്രവർത്തനം. രാവിലെ 11 മണി മുതൽ രാത്രി 11 മണി വരെ ബാറുകൾക്ക് പ്രവർത്തിക്കാം. ബാറുകളിലും, കള്ള് ഷാപ്പുകളിലും, ബിയർ-വൈൻ പാർലറുകളിലും കോവിഡ് പശ്ചാത്തലത്തിൽ മദ്യം പാഴ്സലായി നൽകുന്നതിന് ഉണ്ടായിരുന്ന അനുമതി ഇതോടെ നിർത്തലാക്കി.

ബിവറേജ് ഔട്ട് ലെറ്റുകളുടെ സമയം രാവിലെ 10 മുതൽ രാത്രി 9 വരെയാക്കി.

ലോക്ഡൗൺ ഇളവിൽ മറ്റു സംസ്ഥാനങ്ങളിൽ നേരത്തെതന്നെ ബാറുകൾക്ക് പ്രവർത്തനാനുമതി നൽകിയെങ്കിലും കേരളം ബാറുകൾ തുറന്ന് പ്രവർത്തിക്കുന്നത് നീട്ടുകയായിരുന്നു. തദ്ദേശഭരണ തിരഞ്ഞെടുപ്പു കൂടി കഴിഞ്ഞ പശ്ചാത്തലത്തിലാണ് ബാറുകൾ തുറന്നു പ്രവർത്തിക്കാനുള്ള സർക്കാർ തീരുമാനം വന്നത്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക