ഇരിങ്ങല്‍ അഴീക്കല്‍ കടവിന് സമീപം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു


പയ്യോളി: കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ഇരിങ്ങല്‍ അഴീക്കല്‍ കടവിന് സമീപം ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. വടകര അറക്കിലാട് മക്കെട്ടേരി മീത്തല്‍ പി വി ഹൌസില്‍ റഹീമിന്റെ മകന്‍ മുഹമ്മദ് ഇക്ബാല്‍ ആണ് മുങ്ങി മരിച്ചത്. 18 വയസ്സായിരുന്നു.

ഇരിങ്ങലിലെ സുഹൃത്തിന്റെ വീട്ടില്‍ എത്തിയ ശേഷം കുളിക്കാനിറങ്ങിയതായിരുന്നു. കുന്നത്ത് പാറക്ക് സമീപമാണ് മുങ്ങിപ്പോയത്. വടകര എയര്‍ കൊണ്ട്‌സ് ഐടിഐയിലെ രണ്ടാം വര്‍ഷ ഇലക്ട്രിക്കല്‍ വിദ്യാര്‍ഥിയാണ്. ഉമ്മ: ജുവൈരിയ. സഹോദരന്‍: ഇസ്മയില്‍. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക