ഉന്നത വിജയികള്‍ക്ക് അനുമോദനവും ജനപ്രതിനിധികള്‍ക്ക് സ്വീകരണവും നല്‍കി


തിരുവങ്ങൂര്‍: തിരുവങ്ങൂര്‍ ഹയര്‍ സെക്കറി സ്‌കൂളില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനവും ജനപ്രതിനിധികള്‍ക്ക് സ്വീകരണവും നല്‍കി. തിരുവങ്ങൂർ സ്കൂളിൽ നടത്തിയ പരിപാടി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു.

എന്‍ പി രജീഷ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ടി കെ ജനാര്‍ദ്ധനന്‍ ഉപഹാര സമര്‍പ്പണം നടത്തി. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ മുഖ്യ പ്രഭാഷണം നടത്തി.

ജില്ലാ പഞ്ചാത്ത് അംഗം സിന്ധു സുരേഷ്, വൈസ് പ്രസിഡന്റ് അജ്‌നഫ് കാച്ചിയില്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ അതുല്യ ബൈജു, വികസന സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എം ഷീല, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിബ ശ്രീധരന്‍, വാര്‍ഡ് മെമ്പര്‍ വിജയന്‍ കണ്ണഞ്ചേരി, ഗ്രാമപഞ്ചായത്ത് അംഗം ഷബ്‌ന ഉമ്മാരിയില്‍, വിജയോത്സവം കണ്‍വീനര്‍ ഷാജി പി, പി ടി എ വൈസ് പ്രസിഡന്റ് വിനോദ് കാപ്പാട് തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക