എംടെക് റാങ്ക് ജേതാവിനെ ‘സൗഹൃദം’ കൂട്ടായ്മ അനുമോദിച്ചു


കൊയിലാണ്ടി: എംടെക് കമ്പ്യൂട്ടര്‍ സയന്‍സില്‍ റാങ്ക് ജേതാവായ ചിത്രയെ ‘ സൗഹൃദം’ കൂട്ടായ്മ അനുമോദിച്ചു. തിരുച്ചിറപ്പള്ളി എന്‍ഐടിയില്‍ നിന്നും സ്വര്‍ണ്ണ മെഡലോടെയാണ് ചിത്ര എംടെക് പൂര്‍ത്തിയാക്കിയത്.

കൊയിലാണ്ടി ഉപജില്ലയിലെ ‘സൗഹൃദം’ കൂട്ടായ്മ അംഗവും,പന്തലായനി യു.പി.സ്‌കൂള്‍ റിട്ടയര്‍ഡ് പ്രധാന അധ്യാപകൻ ശശി മാസ്റ്ററുടെ മകളുമാണ് ചിത്ര.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക