എംപ്ലോയബിലിറ്റി സെന്ററില്‍ ഒറ്റത്തവണ ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം


കോഴിക്കോട്: സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ മേഖലയിലെ ഒഴിവുകളിലേക്ക് പരിഗണിക്കപ്പെടുന്നതിനായി 250 രൂപ ഒറ്റത്തവണ ഫിസടച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സെന്ററില്‍ നടക്കുന്ന ജോബ് ഡ്രൈവുകളില്‍ പങ്കെടുക്കാം. ഹ്രസ്വകാല സോഫ്റ്റ്സ്‌കില്‍ പരിശീലനവും കമ്പ്യൂട്ടര്‍ പരിശീലനവും സൗജന്യമായി ലഭിക്കും. പ്രായപരിധി 35 വയസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2370176 /178.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക