എംപ്ലോയ്മെന്റ് രജിസ്‌ട്രേഷന്‍; ഫെബ്രുവരി 28 വരെ പുതുക്കാം


കൊയിലാണ്ടി: കൊയിലാണ്ടി വിവിധ കാരണങ്ങളാല്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ യഥാസമയം പുതുക്കാനാവാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുവഴി നേരിട്ടും www.eemployment.kerala.gov.in എന്ന വെബ്സൈറ്റില്‍ സ്പെഷ്യല്‍ റിന്യൂവല്‍ ഓപ്ഷന്‍ വഴി ഓണ്‍ലൈനായും സീനിയോറിറ്റി പുതുക്കാം.

ഫെബ്രുവരി 28 ആണ് സീനിയോറിറ്റി നഷ്ടപ്പെടാതെ രജിസ്ട്രേഷന്‍ പുതുക്കാനുള്ള അവസാന തിയ്യതി. എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ കാര്‍ഡില്‍ പുതുക്കേണ്ട മാസം 10/1998 മുതല്‍ 12/2019 വരെയുള്ളവര്‍ക്കാണ് ഇപ്പോള്‍ രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം.

 

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക