എക്‌സൈസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് മദ്യവും പണവും തട്ടിയെടുത്തതായി പരാതി


പേരാമ്പ്ര: ബിവറേജ് മദ്യകടയില്‍നിന്ന് മദ്യംവാങ്ങി പോയ ആളെ എക്‌സൈസ് ഉദ്യോഗസ്ഥരെന്ന വ്യാജേന ഭീഷണിപ്പെടുത്തി മദ്യവും പണവും തട്ടിയെടുത്തതായി പരാതി. കൂത്താളി സ്വദേശിയാണ് കഴിഞ്ഞദിവസം കബളിപ്പിക്കലിന് ഇരയായത്.

പേരാമ്പ്ര ബിവറേജ് മദ്യവില്‍പ്പന കടയില്‍നിന്ന് മദ്യം വാങ്ങി ബൈക്കില്‍പോയ യുവാവിനെ പിന്‍തുടര്‍ന്ന് കൂത്താളിവരെ എത്തിയ സംഘം എക്‌സൈസ് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തി യുവാവിനെ പേരാമ്പ്ര എക്‌സൈസ് ഓഫീസ് പ്രവര്‍ത്തിക്കുന്ന മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് എത്തിക്കുകയായിരുന്നു. കേസെടുക്കേണ്ടെങ്കില്‍ മദ്യവും കൈയിലുള്ള പണവും കൈമാറാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് അഞ്ചുകുപ്പിയിലായുള്ള രണ്ടരലിറ്റര്‍ മദ്യവും എണ്ണൂറുരൂപയും കൈക്കലാക്കി സ്ഥലംവിട്ടു.

വഞ്ചിക്കപ്പെട്ടതായി മനസിലായതോടെ യുവാവ് എക്‌സൈസ് ഉദ്യോഗസ്ഥരെ പരാതിയറിയിച്ചു. രണ്ടു പേരടങ്ങിയ സംഘമാണ് പണവും മദ്യവും തട്ടിയെടുത്ത്‌ യുവാവിനെ കബളിപ്പിച്ചത്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക