ഐശ്വര്യ കേരളയാത്രയ്ക്ക് നാളെ കൊയിലാണ്ടിയിൽ സ്വീകരണം


കൊയിലാണ്ടി: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രയ്ക്ക് വ്യാഴാഴ്ച നാലിന് വൈകുന്നേരം നാലിന് കൊയിലാണ്ടിയിൽ സ്വീകരണം നൽകും. സ്വീകരണസമ്മേളനം കർണാടക പി.സി.സി അധ്യക്ഷൻ ഡി.കെ.ശിവകുമാർ ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

യോഗത്തിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, വർക്കിങ്‌ പ്രസിഡന്റ് കെ.സുധാകരൻ എം.പി, പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ.മുനീർ തുടങ്ങിയ നേതാക്കൾ സംസാരിക്കും. കൊയിലാണ്ടി നിയോജകമണ്ഡലത്തിലെ 170 ബൂത്തുകളിൽ നിന്നായി എത്തുന്ന യു.ഡി.എഫ് പ്രവർത്തകർ ബസ്‌സ്റ്റാൻഡ്‌ പരിസരത്തെ സ്വീകരണയോഗത്തിൽ സംബന്ധിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും യോഗം.

പത്രസമ്മേളനത്തിൽ കെ.പി.സി.സി. ജന.സെക്രട്ടറി എൻ.സുബ്രഹ്മണ്യൻ, യു.ഡി.എഫ് ചെയർമാൻ മഠത്തിൽ അബ്ദുറഹ്മാൻ, കൺവീനർ മഠത്തിൽ നാണു, സി.വി.ബാലകൃഷ്ണൻ, വി.വി.സുധാകരൻ, രാജേഷ് കീഴരിയൂർ, സി.പി.അലി, കെ.എം.നജീബ്, എ.അസീസ്, നൗഫൽ നന്തി തുടങ്ങിയ നേതാക്കൾ പങ്കെടുത്തു