ഐശ്വര്യ കേരള യാത്ര; കൊയിലാണ്ടിയിൽ യുഡിവൈഎഫ് വിളംബര ജാഥ നടത്തി


കൊയിലാണ്ടി : പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ സ്വീകരണത്തിന്റെ മുന്നോടിയായി യു.ഡി.വൈ.എഫ് കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളംബര ജാഥ സംഘടിപ്പിച്ചു. കൊയിലാണ്ടി സിവിൽ സ്റ്റേഷന് മുന്നിൽ നിന്നും ആരംഭിച്ച ജാഥ സ്വീകരണ വേദിയായ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.

യൂത്ത് കോൺഗ്രസ്‌ കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡണ്ട്‌ അജയ് ബോസ്, യൂത്ത് ലീഗ് നിയോജകമണ്ഡലം സെക്രട്ടറി ബാസിത്, ഇ.കെ.ശീതൾ രാജ്, ജെറിൽ ബോസ്.സി.ടി, തൻഹീർ കൊല്ലം, രജീഷ് വെങ്ങളത്ത് കണ്ടി, റാഷിദ്‌ മുത്താമ്പി, എം.കെ.സായീഷ്, എ.കെ.ജാനിബ്, നിതിൻ തിരുവങ്ങൂർ, അമൽ കൃഷ്ണ, നിമ്നാസ് കോടിക്കൽ, റൗഫ് ചെങ്ങോട്ടുകാവ്, അഖിൽ മരളൂർ, റംഷി കാപ്പാട് എന്നിവർ നേതൃത്വം നൽകി.