ഒടുവിൽ അഭയക്ക് നീതി ലഭിച്ചു


തിരുവനന്തപുരം: ഒടുവിൽ അഭയക്ക് നീതി ലഭിച്ചു. പ്രതികൾ കുറ്റക്കാരെന്ന് തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി വിധിച്ചു. ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. അഭയ കൊല്ലപ്പെട്ട് 28 വർഷത്തിനുശേഷമാണ് കോടതി വിധി പറഞ്ഞത്. കേരള ചരിത്രത്തിലെ ഏറ്റവും നീണ്ട കുറ്റാന്വേഷണത്തിനാണ് അഭയ കേസ് സാക്ഷ്യം വഹിച്ചത്. കേസിലെ പല സാക്ഷികളും വിചാരണ വേളയിൽ കൂറുമാറിയിരുന്നു. നിർണ്ണായകമായത് കേസിലെ മുഖ്യ സാക്ഷി അടയ്ക്ക രാജുവിന്റെ മൊഴികളാണ്.

” ദൈവം തമ്പുരാനാണ് എന്നെ ഈ കേസിൽ സാക്ഷിയാക്കിയത്. എന്നെ വിലയ്ക്ക് മേടിക്കാൻ കോടികളാണ് ഓഫർ ചെയ്തത്, ഒരു പൈസ പോലും ഞാൻ വാങ്ങിയിട്ടില്ല. ഇന്നും ഞാൻ കോളനിയിലാണ് കിടക്കുന്നത്. എനിക്കും രണ്ട് പെൺകുട്ടികളാണുള്ളത്. എന്റെ കുഞ്ഞിന് നീതി കിട്ടി, എനിക്ക് അതുമതി ഞാൻ ഹാപ്പിയാ…. ” വിധി കേട്ട ശേഷം മുഖ്യ സാക്ഷി അടയ്ക്ക രാജു മാധ്യമങ്ങളോട് പറഞ്ഞു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക