ഓണ്‍ലൈന്‍ പഠന കാലത്ത് മികച്ച സേവനം കാഴ്ചവെച്ച രക്ഷിതാക്കൾക്ക് വന്മുകം- എളമ്പിലാട് സ്കൂളിൻ്റെ ആദരം


കൊയിലാണ്ടി: കോവിഡ് മഹാമാരിയെ തുടര്‍ന്ന് കേരളത്തിലെ സ്‌കൂളുകള്‍ അടച്ചിട്ടപ്പോള്‍ വീടുകള്‍ വിദ്യാലയമായി. രക്ഷിതാക്കള്‍ അധ്യാപകരും. വിദ്യാര്‍ത്ഥികളെല്ലാം ഓണ്‍ലൈനിലൂടെയാണ് പഠനം നടത്തിയത്. ഈ അവസരത്തില്‍ അധ്യാപകരുടെ റോളില്‍ മികച്ച രീതിയില്‍ സേവനമനുഷ്ഠിച്ച് കൊണ്ടിരിക്കുന്ന വിദ്യാലയത്തിലെ പ്രീ-പ്രൈമറി അടക്കമുള്ള മുഴുവന്‍ രക്ഷിതാക്കളെയും ചിങ്ങപുരം വന്മുകം- എളമ്പിലാട് എം.എല്‍.പി സ്‌കൂള്‍ അധ്യാപകരുടെ നേതൃത്വത്തില്‍ വീടുകളിലെത്തി ആദരിച്ചു.

സ്‌കൂള്‍ ലീഡര്‍ എസ്. അനിരുദ്ധിന്റെ വീട്ടിലെത്തി രക്ഷിതാവായ പി.കെ. തുഷാരയ്ക്ക് ഉപഹാരം കൈമാറിക്കൊണ്ട് ”സ്‌നേഹപൂര്‍വ്വം രക്ഷിതാവിന്” പരിപാടി മേലടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ രാജീവന്‍ വടക്കയില്‍ ഉദ്ഘാടനം ചെയ്തു. പി. ടി.എ.പ്രസിഡന്റ് കെ.സുജില അദ്ധ്യക്ഷത വഹിച്ചു.

പ്രധാനാധ്യാപിക എന്‍.ടി.കെ സീനത്ത്, എസ്.ആര്‍.ജി.കണ്‍വീനര്‍ പി.കെ. അബ്ദുറഹ്‌മാന്‍, സ്റ്റാഫ് സെക്രട്ടറി സി. ഖൈറുന്നിസാബി, പി. നൂറുല്‍ഫിദ, വി.പി. സരിത, കെ. സിന്ധു എന്നിവര്‍ സംസാരിച്ചു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക