കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഡ്യം; എസ്എഫ്‌ഐ ‘പ്രതിഷേധക്കടല്‍’ സംഘടിപ്പിച്ചു


കാപ്പാട്: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന കര്‍ഷകദ്രോഹ നിയമത്തിനെതിരെ സമരം ചെയ്യുന്ന കര്‍ഷക പോരാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് എസ്എഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധക്കടല്‍ സംഘടിപ്പിച്ചു. പ്രതിഷേധക്കടലിന്റെ ഭാഗമായി കാപ്പാട് കടപ്പുറം മുതല്‍ കോഴിക്കോട് കടപ്പുറം വരെ കാല്‍നടപ്രയാണവും നടത്തി. കര്‍ഷക സംഘം ജില്ലാ സെക്രട്ടറി പി വിശ്വന്‍ മാസ്റ്റര്‍ കാല്‍നടപ്രയാണം ഫ്ലാഗോഫ് ചെയ്തു.

പ്രതിഷേധ കടലിന്റെ സമാപന സമ്മേളനം എസ്എഫ്‌ഐയുടെ സ്റ്റേറ്റ് സെക്രട്ടറി കെ എം സച്ചിന്‍ ദേവ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ആര്‍ സിദ്ധാര്‍ത്ഥ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി അതുല്‍ ടി സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം ബിബിന്‍ രാജ് നന്ദിയും പറഞ്ഞു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക