കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം; സിപിഐ കൊയിലാണ്ടിയില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു


കൊയിലാണ്ടി: ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടു സിപിഐ കൊയിലാണ്ടി ലോക്കൽ കമ്മറ്റി ധര്‍ണ്ണ സംഘടിപ്പിച്ചു. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി നഗരസഭാ പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഇ.കെ.അജിത് ഉദ്ഘാടനം ചെയ്തു.

കെ.ചിന്നന്‍ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. അഡ്വ:എസ്.സുനില്‍ മോഹന്‍, കെ.എസ്.രമേഷ് ചന്ദ്ര തുടങ്ങിയവര്‍ സംസാരിച്ചു. പി.കെ.സുധാകരന്‍, പി.വി.രാജന്‍, ബാബു പഞ്ഞാട്ട് എന്നിവര്‍ ധര്‍ണ്ണയ്ക്ക് നേതൃത്വം നല്‍കി.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക