കര്‍ഷക സമരത്തിന് പിന്തുണയുമായി സി.പി.ഐ(എം.എല്‍) ബഹുജന ധര്‍ണ്ണ


കൊയിലാണ്ടി: ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് പിന്തുണയുമായി കൊയിലാണ്ടിയില്‍ സി.പി.ഐ(എം.എല്‍) ബഹുജന ധര്‍ണ്ണ സംഘടിപ്പിച്ചു. ധർണ്ണാസമരം ഓൾ ഇന്ത്യ ക്രാന്തികാരി കിസാന്‍സഭ സംസ്ഥാന സെക്രട്ടറി എം.പി.കുഞ്ഞിക്കണാരന്‍ ഉദ്ഘാടനം ചെയ്തു.

കെ.സുധാകരന്‍ അധ്യക്ഷത വഹിച്ചു. എ.എം.അഖില്‍ കുമാര്‍, ടി.നാരായണന്‍, വി.എ.ബാലകൃഷ്ണന്‍, ടി.സത്യന്‍, പി.ടി.ഹരിദാസ്, വേണു കുനിയില്‍, പി.എം.കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.