കാക്കൂര്‍ കോറോത്ത് പൊയിലില്‍ വയോധികന്‍ തൂങ്ങിമരിച്ച സംഭവം; മകന്‍ അറസ്റ്റില്‍


ബാലുശ്ശേരി: കാക്കൂര്‍ കോറോത്ത് പൊയിലില്‍ അറുപത്തുമൂന്നുകാരന്‍ തൂങ്ങിമരിച്ച സംഭവത്തില്‍ മകന്‍ കസ്റ്റഡിയില്‍. ഇരുവള്ളൂര്‍ ആശാരികണ്ടിയില്‍ സുരാജ് (29)നെയാണ് അറസ്റ്റു ചെയ്തത്. സുരാജിന്റെ അച്ഛന്‍ സുധാകരനാണ് വീട്ടുപറമ്പില്‍ തൂങ്ങിമരിച്ചത്.

സുധാകരന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തില്‍ ആത്മഹത്യാ കുറിപ്പ് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ മകനായ സുരാജിന്റെ മാനസികവും ശാരീരികവുമായ പീഡനം മൂലമാണ് സുധാകരന്‍ ആത്മഹത്യ ചെയ്തതെന്ന് വ്യക്തമായിരുന്നു.

പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലവും, സാക്ഷി മൊഴികളും, ആത്മഹത്യ കുറിപ്പ് ശാസ്ത്രീയ പരിശോധന നടത്തിയും മറ്റുമുള്ള അന്വേഷനത്തിലാണ് പ്രതിയുടെ പങ്ക് വ്യക്തമായത്. പ്രതിയ്‌ക്കെതിരെ കാക്കൂര്‍ പൊലീസില്‍ നേരത്തെയും ക്രിമിനല്‍ കേസുകളുണ്ട്.

സി.ഐ.സനല്‍രാജിന്റെ നേതൃത്വത്തില്‍, എസ്.ഐ. അബ്ദുള്‍ സലാം.എം, എ.എസ്.ഐ.സപ്‌നേഷ് ,എസ്.സി.പി.ഒമാരായ രാംജിത്ത്, സുബീഷ്ജിത് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉള്ളത്.