കാഞ്ഞിലശ്ശേരി പുതുശ്ശേരിതാഴ റോഡ് കെ ദാസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു


കൊയിലാണ്ടി: കാഞ്ഞിലശ്ശേരി പുതുശ്ശേരിതാഴ റോഡിന്റെ ഉദ്ഘാടനം കെ. ദാസന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ അധ്യക്ഷം വഹിച്ചു.

കെ.ദാസൻ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 31 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമ്മാണ പ്രവൃത്തി പൂർത്തീകരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ബിന്ദു സോമന്‍, ഷീബ ശ്രീധരന്‍, വാര്‍ഡ് മെമ്പര്‍മാരായ ഗീത മുല്ലോളി, ഷീല ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കുറ്റ്യാടി ഇറിഗേഷന്‍ ഓഫീസര്‍ മനോജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വി. വേണുഗോപാൽ ചടങ്ങിൽ സ്വാഗതവും വി.കെ. അശോകന്‍ നന്ദി രേഖപ്പെടുത്തി.