കാപ്പാട് പ്രവേശന ഫീസിനെതിരെ ഇന്ന് പ്രതിഷേധ സായാഹ്നം


കൊയിലാണ്ടി: കാപ്പാട് വിനോദസഞ്ചാര കേന്ദ്രത്തില്‍ അന്യായമായി പ്രവേശനഫീസ് ഈടാക്കുന്നതിനെതിരെ തീരദേശ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കും. ജില്ലാഭരണകൂടത്തിന്റെ പിന്തുണയോടെയാണ് നിയമവിരുദ്ധമായ പ്രവേശഫീസ് ഏര്‍പ്പെടുത്തിയത്.

വികസനത്തിന്റെ പേരില്‍ തീരദേശവാസികളെ അകറ്റി നിര്‍ത്തുന്നതിരെയാണ് പ്രതിഷേധം. ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കറ്റിന് അര്‍ഹമാകുന്ന തരത്തില്‍ കാപ്പാട് തീരത്തെ മാലിന്യമുക്തമാക്കിയത് തീരദേശവാസികളാണ്. അന്യായമായി ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രവേശനഫീസിനെത്തിരെ പ്രതിഷേധിക്കുമെന്ന് തീരദേശ സമിതി ഭാരവാഹികള്‍ അറിയിച്ചു. അഡ്വ.ബിനേഷ് ബാബു, വിനോദ് കാപ്പാട്, പി.വി നാസര്‍, സാദിഖ് അവീര്‍, മുനീര്‍ കാപ്പാട് എന്നിവര്‍ ഇന്നലെ ചേര്‍ന്ന പത്രസമ്മേളനത്തില്‍ പങ്കെടുത്തു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക