കാരക്കോണത്ത് അമ്പത്തിയൊന്നുകാരി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് കുറ്റം സമ്മതിച്ചു


തിരുവനന്തപുരം: കാരക്കോണത്തില്‍ അമ്പത്തൊന്നുകാരി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് കുറ്റം സമ്മതിച്ചു. ത്യേസ്യാപുരം സ്വദേശി ശാഖാകുമാരി ആണ് മരിച്ചത്. ഇരുപത്തെട്ടുകാരനായ ഭര്‍ത്താവ് അരുണിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പുലര്‍ച്ചയോടെ വീട്ടിലെ ക്രിസ്തുമസ് ദീപാലാങ്കാരത്തില്‍ നിന്ന്‌ ഷോക്കേറ്റതാണെന്നാണ്
ഇയാള്‍ ആദ്യം മൊഴി നല്‍കിയിരുന്നത്. പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു.

ഇന്ന് പുലര്‍ച്ചയോടെയാണ് ശാഖാകുമാരിയ്ക്ക് ഷോക്കേല്‍ക്കുന്നത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 4 മണിക്കൂര്‍ മുമ്പ് മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചതോടെയാണ് അരുണിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക