കാവുംവട്ടത്ത് ബിജെപി പൊതുയോഗം സംഘടിപ്പിച്ചു


കൊയിലാണ്ടി: കാവുംവട്ടത്ത് ബി.ജെ.പി തിരഞ്ഞെടുപ്പ് പൊതുയോഗം നടത്തി. പി കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. മണ്ഡലം ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ മുത്താമ്പി അധ്യക്ഷനായിരുന്നു. സ്ഥാനാർത്ഥികൾ ആയ വി. കെ .ഷാജി, കെ. പി ദാമോദരൻ, ഗിരിജാ ഷാജി, പറേച്ചാൽ സുരേഷ് കുമാർ, ലത പെരോത്, ടി.ബിന്ദു, ബാബു എന്നിവർ സംസാരിച്ചു. സി .ടി രാഘവൻ സ്വാഗതവും ഭാസ്കരൻ നന്ദിയും പറഞ്ഞു.