കീഴരിയൂരിൽ കെ.കെ.നിർമ്മലടീച്ചർ പ്രസിഡണ്ടാവും


കീഴരിയൂർ : വീണ്ടും എൽ.ഡി.എഫ് അധികാരത്തിൽ എത്തിയ കീഴരിയൂർ ഗ്രാമപഞ്ചായത്തിൽ കെ.കെ.നിർമ്മല ടീച്ചർ പ്രസിഡണ്ട് ആവാനാണ് സാധ്യത. ഏഴാം വാർഡിൽ നിന്നും വിജയിച്ച നിർമ്മല ടീച്ചർ സി.പി.ഐ.എം കീഴരിയൂർ ലോക്കൽ കമ്മറ്റി അംഗവും, ജനാധിപത്യ മഹിള അസോസിയേഷൻ കൊയിലാണ്ടി ഏരിയ കമ്മറ്റി അംഗവുമാണ്.

വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് പത്താം വാർഡിൽ നിന്നും വിജയിച്ച എൻ.എം.സുനിലിനാണ് സാധ്യത. സി.പി.ഐ.എം നമ്പ്രത്ത്കര ലോക്കൽ കമ്മറ്റി സെക്രട്ടറിയായ സുനിൽ ഇത് രണ്ടാം തവണയാണ് പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. കൂടാതെ പന്ത്രണ്ടാം വാർഡിൽ നിന്നും വിജയിച്ച സി.പി.ഐ.എം കീഴരിയൂർ ലോക്കൽ കമ്മറ്റി അംഗം എം.സുരേഷ്, മൂന്നാം വാർഡിൽ നിന്നും വിജയിച്ച സി.പി.ഐ.എം കീഴരിയൂർ ലോക്കൽ കമ്മറ്റി അംഗം ഐ.സജീവൻ എന്നിവരും വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുണ്ട് എന്നാണ് വിവരം.

കീഴരിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ ആകെ 13 സീറ്റുള്ള പഞ്ചായത്ത് ഭരണ സമിതിയില്‍ എട്ടിടത്താണ് ഇത്തവണ ഇടതു മുന്നണി വിജയിച്ചത്. കഴിഞ്ഞ തവണ ഏഴ് സീറ്റ് എല്‍ഡിഎഫിനും ആറ്‌സീറ്റ് യുഡിഎഫിനുമായിരുന്നു. യു ഡി എഫ്ഫിന്റെ സിറ്റിങ് സീറ്റ് കൂടി പിടിച്ചെടുത്താണ് എൽ ഡി എഫ് വിജയം ആവർത്തിച്ചത്. ഒന്പതാം വർഡിലാണ് യു ഡി എഫ് സ്ഥാനാർഥിയെ പരാജയപ്പെടുത്തി എൽ ഡി എഫ് അട്ടിമറി വിജയം നേടിയത്


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക