കെഎസ്ഇബി കൊയിലാണ്ടി നോർത്ത് സെക്ഷനിൽ മാറ്റം വരുന്നു; ഉപഭോക്താക്കൾ ശ്രദ്ധിക്കുക.


മൂടാടി: നിലവില്‍ കൊയിലാണ്ടി നോര്‍ത്ത് ഇലക്ട്രികല്‍ സെക്ഷന്‍ പരിധിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന വിയ്യൂര്‍ ടെമ്പിള്‍ മുതല്‍ പൊറ്റോല്‍ത്താഴ , കേളു ഏട്ടന്‍ മന്ദിരം, കുന്നത്ത് താഴ , കൊല്ലം എസ്എന്‍ഡിപി കോളേജ്, കൊല്ലം ഗേറ്റ്, കുന്നത്ത് താഴ വരെയുള്ള 6 ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വരുന്ന വൈദ്യുതി ഉപഭോക്താക്കളെ 2021 ജനുവരി 25ാം തിയ്യതി മുതല്‍ മൂടാടി ഇലക്ട്രികല്‍ സെക്ഷനിലേക്ക് മാറ്റുന്നതാണ്.

ഈ പ്രദേശങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്ന വൈദ്യുതി ഉപഭോക്താക്കള്‍ വൈദ്യുതി സംബന്ധമായ എല്ലാ സേവനങ്ങള്‍ക്കും മൂടാടി ഇലക്ട്രികല്‍ സെക്ഷന്‍ ഓഫീസുമായി ബന്ധപ്പെടേണ്ടതാണെന്ന് അസിസ്റ്റന്റ്‌ എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു. ഫോണ്‍ : 0496-2692899


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക