കെ.കെ കിടാവ് മെമ്മോറിയല്‍ യു പി സ്‌ക്കൂളിന് പുതിയ കെട്ടിടം: ശിലാസ്ഥാപനം നടത്തി


ചെങ്ങോട്ട് കാവ്: അറുപത്തിനാല് വര്‍ഷമായി ചെങ്ങോട്ട് കാവ് പഞ്ചായത്തിലെ ചേലിയ പ്രദേശത്ത് പ്രവര്‍ത്തിച്ചു വരുന്ന കെ കെ കിടാവ് മെമ്മോറിയല്‍ യു പി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റ ശിലാസ്ഥാപനവും എല്‍ എസ് എസ്, യു എസ് എസ് സ്‌ക്കോളര്‍ഷിപ്പ് വിജയികള്‍ക്കുള്ള സമ്മാനദാനവും നടത്തി. പുതിയ സ്‌കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മ്മം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജമീല കാനത്തില്‍ നിര്‍വ്വഹിച്ചു.

ചെങ്ങോട്ട്കാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സിന്ധു സുരേഷ് എല്‍ എസ് എസ്, യു എസ് എസ് സ്‌ക്കോളര്‍ഷിപ്പ് വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിച്ചു.

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ കെ ടി എം കോയ , ചെങ്ങോട്ട്കാവ് ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു മുതിരക്കണ്ടത്തില്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ കെ ടി മജീദ്, ഗ്രാമ പഞ്ചായത്ത് അംഗം മജു കെ എം, പി ബാലകൃഷ്ണന്‍, സത്യന്‍ ടി പി, അരവിന്ദന്‍ കെ കെ , അപര്‍ണ ഷൈബിക്, പി ടി എ പ്രസിഡന്റ് രാഗേഷ് സി പി , കെ ശാന്തകുമാരി , വി കെ അബ്ദുള്‍ റസാഖ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. എന്‍ കെ അബ്ദുള്‍ നിസാര്‍ നന്ദി രേഖപ്പെടുത്തി.