കെ.പി.കായലാട് സാഹിത്യപുരസ്‌കാരം ശിവദാസ് പുറമേരിക്ക്


മേപ്പയ്യൂര്‍: അഞ്ചാമത് കെ.പി.കായലാട് സാഹിത്യ പുരസ്‌കാരത്തിന് ശിവദാസ് പുറമേരി അര്‍ഹനായി. ‘മനുഷ്യനെ പ്രതിഷ്ഠിച്ച കണ്ണാടികള്‍’ എന്ന കവിത സമാഹാരത്തിനാണ് പുരസ്‌കാരം ലഭിച്ചത്.

പുരോഗമന കലാസാഹിത്യ സംഘം മേപ്പയ്യൂർ ആണ് പുരസ്കാരം നൽകുന്നത്. പ്രൊഫ: സി.പി.അബൂബക്കര്‍, രാജന്‍ തിരുവോത്ത്, എം.പി.അനസ് എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്. മെമന്റോയും, പ്രശസ്തിപത്രവും, ക്യാഷ് അവാര്‍ഡും ജേതാവിന് ലഭിക്കും.

ജനുവരി 7 ന് ഓണ്‍ലൈനില്‍ നടക്കുന്ന അനുസ്മരണ പരിപാടിയില്‍ പുരസ്കാരം സമര്‍പ്പിക്കുമെന്ന് സംഘം ഭാരവാഹികളായ കെ.രതീഷ്, എന്‍.രാമദാസ്, പി.കെ.ഷിംജിത്ത് എന്നിവര്‍ അറിയിച്ചു

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക