കേന്ദ്ര ബജറ്റിനെതിരെ കേരള പ്രവാസി സംഘം പ്രതിഷേധ കുട്ടായ്മ സംഘടിപ്പിച്ചു


കൊയിലാണ്ടി: പ്രവാസികളെ അവഗണിച്ച കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റില്‍ പ്രതിഷേധിച്ച് കേരള പ്രവാസി സംഘം കൊയിലാണ്ടി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കുട്ടായ്മ സംഘടിപ്പിച്ചു. കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച പരിപാടി പ്രവാസി സംഘം ജില്ലാ പ്രസിഡന്റ് മങ്ങോട്ടില്‍ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

ഏരിയാ സെക്രട്ടറി പി ചാത്തു സ്വാഗതവും പ്രസിഡന്റ് അബൂബക്കര്‍ മൈത്രി അധ്യക്ഷതയും വഹിച്ചു. പി കെ അശോകന്‍, എ എം ജയന്‍ ,പി വിനോദ് എന്നിവര്‍ നേതൃത്വം നല്‍കി.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക