കൊച്ചിയില്‍ ക്രിസ്മസ് ലൈറ്റ് മോഷ്ടിച്ചതില്‍ മൂന്ന് പെണ്‍കുട്ടികള്‍ക്കെതിരെ പരാതി


കൊച്ചി: അതിരാവിലെ കാറിൽ വന്നെത്തി വഴിയരികിലെ വീട്ടിൽ നിന്നും ക്രിസ്മസ് ലൈറ്റുകൾ മോഷ്ടിച്ച പെൺകുട്ടികള്‍ക്കെതിരെ പരാതി. കൊച്ചി ചിലവന്നൂരിലെ ഒരു വീട്ടിൽ നിന്നുമാണ് മൂന്ന് പെൺകുട്ടികൾ ക്രിസ്മസ് ഫെയറി ലൈറ്റുകൾ മോഷ്ടിച്ചത്. ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിക്ക് കാറിൽ എത്തിയ മൂന്ന് പെൺകുട്ടികൾ വീടിന്റെ മതിലിനോട് ചേർന്നുള്ള മരത്തിൽ നിന്നും ലൈറ്റുകൾ വലിച്ച് പുറത്തേക്കെടുക്കുകയാണ് ഉണ്ടായത്.

ഇതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞത് വീട്ടുടമ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. തുടർന്ന്, പെൺകുട്ടികൾ തന്റെ വീട്ടിൽ നിന്നും ലൈറ്റുകൾ മോഷ്ടിച്ചുവെന്ന് കാട്ടി വീട്ടുടമ പൊലീസിൽ പരാതി നൽകി.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക