കൊയിലാണ്ടിയില്‍ പ്രകോപനപരമായ പ്രകടനങ്ങള്‍ ഒഴിവാക്കും


കൊയിലാണ്ടി: കൊയിലാണ്ടി പോലീസ്‌സ്റ്റേഷനില്‍ വിളിച്ചുചേര്‍ത്ത് വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ യോഗത്തില്‍ പ്രകോപനപരമായ പ്രകടനങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനമായി. പ്രകടനങ്ങള്‍ വൈകീട്ട് അഞ്ചുമണി വരെയാക്കി ചുരുക്കി.

വാര്‍ഡ് ഡിവിഷന്‍ തലത്തില്‍ ഭരണം നേടുന്ന രാഷ്ട്രീയകക്ഷി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആദ്യം പ്രകടനം നടത്തും. പിന്നീട് മറ്റുകക്ഷികള്‍ പരമാവധി 20 പേരെ ഉള്‍കൊളളിച്ചു പ്രകടനം നടത്താനും തീരുമാനമായി. പ്രചാരണ ബോര്‍ഡുകള്‍ നീക്കം ചെയ്യാനും എതിര്‍ രാഷ്ട്രീയ കക്ഷികളുടെ പാര്‍ട്ടി ഓഫീസുകള്‍,നേതാക്കന്‍മാരുടെ വീടുകള്‍ക്ക് മുന്നിലും പ്രകോപനപരമായ പ്രകടനങ്ങളും ഒഴിവാക്കിയിട്ടുണ്ട്.

 

 

 

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക