കൊയിലാണ്ടിയില്‍ സിപിഎം – ബിജെപി സംഘര്‍ഷം; ഏഴ് പേര്‍ക്ക് പരിക്ക്


കൊയിലാണ്ടി: നഗരത്തില്‍ സിപിഎംപ്രവര്‍ത്തകരും ബിജെപിപ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. ബിജെപിയുടെ അഞ്ച് പ്രവര്‍ത്തകര്‍ക്കും സിപിഎമ്മിന്റെ രണ്ട് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റതായി പ്രാഥമിക വിവരം. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വോട്ടെണ്ണല്‍ കേന്ദ്രമായ കൊയിലാണ്ടി ബോയ്‌സ് ഹൈസ്‌കൂളിന് മുന്നില്‍ എല്ലാ പാര്‍ട്ടികളുടേയും പ്രവര്‍ത്തകരുണ്ടായിരുന്നു. സ്റ്റേഡിയത്തിന് സമീപത്ത് വെച്ച് ബിജെപി പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയപ്പോഴാണ് സംഘര്‍ഷത്തിന്റെ തുടക്കം. പിന്നീട് ഇരുഭാഗത്തു നിന്നും കല്ലേറുമുണ്ടായി. ഇതിനു ശേഷം സിവില്‍സ്‌റ്റേഷന് സമീപത്തും സംഘര്‍ഷമുണ്ടായി.