കൊയിലാണ്ടിയിൽ കോൺഗ്രസ് ഗാന്ധി സ്മൃതി യാത്ര സംഘടിപ്പിച്ചു


കൊയിലാണ്ടി: മഹാത്മാഗാന്ധി രക്തസാക്ഷിത്വദിനത്തിൽ നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ ഗാന്ധി സ്മൃതി യാത്ര സംഘടിപ്പിച്ചു. കൊല്ലം ചിറക്ക് സമീപമുള്ള ഗാന്ധി പ്രതിമയിലെ പുഷ്പാർച്ചനക്ക് ശേഷം ഡിസിസി ജനറൽ സെക്രട്ടറി വി.പി.ഭാസ്ക്കരൻ മണ്ഡലം പ്രസിഡണ്ട് നടേരി ഭാസ്ക്കരന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

പി.രത്നവല്ലി ആധ്യക്ഷത വഹിച്ചു. വി.വി.സുധാകരൻ, ഉണ്ണികൃഷ്ണൻ മരളൂർ, സുനി വിയ്യൂർ, പി.കെ.പുരുഷോത്തമൻ, തൻഹീർ കൊല്ലം, അമൽ കൃഷ്ണ എന്നിവർ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷം കൊല്ലം ടൗണിൽ യാത്ര സമാപിച്ചു. പൊതുസമ്മേളനം ഡി.സി.സി പ്രസിഡണ്ട് യു.രാജീവൻ ഉദ്ഘാടനം ചെയ്തു.