കൊയിലാണ്ടിയിൽ പള്ളിക്കുളത്തിൽ വീണ് മരിച്ചത് നാരങ്ങാ വിൽപ്പനക്കാരൻ ഉമ്മർ


കൊയിലാണ്ടി: മൊയ്ദീൻ പള്ളിക്കുളത്തിൽ വീണ് 58 കാരൻ മരിച്ചു. കൊയിലാണ്ടി ജമാ:അത്ത് പള്ളിക്ക് സമീപം ‘ബൈത്തുൽ ഫർസ’ അത്താസ് വളപ്പിൽ ഉമ്മർ എന്നയാളാണ് മുങ്ങി മരിച്ചത്. ഫൗസിയയാണ് ഭാര്യ. ഫാസിൽ, ഫാരിസ്, ആഷിഖ്, ഫർസാന എന്നിവർ മക്കളാണ്.

വർഷങ്ങളായി കൊയിലാണ്ടി പഴയ മാർക്കറ്റ് റോഡിലെ നാരങ്ങ വിൽപ്പനക്കാരനാണ് മരിച്ച ഉമ്മർ. അടുത്ത കാലത്തായി ഇയാൾ മാനസിക അസ്വസ്ഥത പ്രകടിപ്പിക്കാറുണ്ടെന്നും ആരോടും പറയാതെ വീട്ടിൽ നിന്ന് ഇറങ്ങി പോകാറുണ്ടെന്നും നാട്ടുകാർ പറയുന്നു.

ഇന്ന് പുലർച്ചെ നാട്ടുകാരാണ് മൊയ്ദീൻ പള്ളികുളത്തിൽ ഉമ്മറിനെ മുങ്ങി മരിച്ച നിലയിൽ കണ്ടത്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ മൃതദേഹം പുറത്തെടുത്ത്‌ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.