കൊയിലാണ്ടിയിൽ യു.എ.ഖാദറിനെ അനുസ്മരിച്ച് പു.ക.സ


കൊയിലാണ്ടി: പുരോഗമന കലാ സാഹിത്യസംഘം കൊയിലാണ്ടി മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ യു.എ.ഖാദർ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി പ്രമുഖ നാടക-സാംസ്കാരിക പ്രവർത്തകനായ ചന്ദ്രശേഖരൻ തിക്കോടി ഉദ്ഘാടനം ചെയ്തു.

പ്രൊഫ.കെ.ഡി.ബിജു അധ്യക്ഷത വഹിച്ചു. പ്രൊഫ.അബൂബക്കർ കാപ്പാട്, എൻ.ഇ.ഹരികുമാർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. സി.അശ്വിനി ദേവ് സ്വാഗതം പറഞ്ഞു