കൊയിലാണ്ടി ജി.വി.എച്ച്.എസ് സ്കൂളിൽ അനുമോദനവും യാത്രയയപ്പും സംഘടിപ്പിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികൾക്കുള്ള അനുമോദനവും സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും നല്കി. പരിപാടിയുടെ ഉദ്ഘാടനവും വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാര വിതരണവും നഗരസഭ ചെർപേഴ്സൺ സുധ.കെ.പി നിർവഹിച്ചു.

പരിപാടിയിൽ സ്കൂൾ ഹെഡ്മിസ്ട്രെസ്സ് പി ഉഷാകുമാരി സ്വാഗതം പറഞ്ഞു. വാർഡ് കൗൺസിലർ എ.ലളിത മുഖ്യാതിഥിയും കൗൺസിലർ കെ.ഷിജു വിശിഷ്ടാതിഥിയുമായിരുന്നു. സർവീസിൽ നിന്നും വിരമികുന്ന അധ്യാപകരായ അസ്സൻകോയ മാസ്റ്റർ, ബാബു മാസ്റ്റർ എന്നിവർക്കുള്ള ഉപഹാര സമർപ്പണം പിടിഎ പ്രസിഡൻ്റ് അഡ്വ.പി.പ്രശാന്ത്, വൈസ് പ്രസിഡൻ്റ് ശുചീന്ദ്രൻ.വി എന്നിവർ നിർവഹിച്ചു. മുഹമ്മദ് ഹാഷിം പരിപാടിയിൽ നന്ദി പറഞ്ഞു.

ഊർമ്മിള.എം (സീനിയർ അസിസ്റ്റൻ്റ്), അമ്പിളി.എ.കെ, എംജി ബൽരാജ് (കൺവീനർ SSG), ഇ.എസ്.രാജൻ (വൈസ് പ്രസിഡൻ്റ് OSF) എന്നിവർ സംസാരിച്ചു.