കൊയിലാണ്ടി ദൈവത്തുംകാവ് ക്ഷേത്രത്തില്‍ കതിന നിറയ്ക്കുന്നതിനിടയില്‍ അപകടം


കൊയിലാണ്ടി: മുചുകുന്ന് കൊടക്കാട്ടുംമുറി ദൈവത്തുംകാവ് ക്ഷേത്രത്തില്‍ കതിന നിറയ്ക്കുന്നതിനിടയിലുണ്ടായ അപകടത്തില്‍ മുചുകുന്ന് സ്വദേശി വിനോദിന് കൈയ്ക്ക് സാരമായി പരിക്കേറ്റു. കതിന നിറയ്ക്കുന്നതിനിടയില്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഉടനെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ വിനോദിനെ പ്രവേശിപ്പിച്ചു. ജനുവരി 20 ന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഉത്സവം നടത്താനിരിക്കെയാണ് അപകടം.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക