കൊല്ലത്തെ റെയിൽവേ ട്രാക്കിൽ ബിയർ ബോട്ടിലുകൾ; ആർ.പി.എഫ് എത്തി, അന്വേഷണം


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ റെയില്‍വേ ട്രാക്കില്‍ ബീയര്‍ കുപ്പികള്‍ കണ്ടെത്തി. എട്ട് ബിയര്‍ കുപ്പികളാണ് കണ്ടെത്തിയത്. മാവേലി എക്‌സ്പ്രസ് കടന്നു പോയതിന് പിന്നാലെ വലിയ ശബ്ദം കേട്ടതിനെ തുടർന്ന് ആര്‍.പി.എഫിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റെയില്‍വേ ട്രാക്കില്‍ നിന്നും ബിയര്‍ കുപ്പികള്‍ കണ്ടൈത്തിയത്. നാല് ബിയര്‍ കുപ്പികള്‍ പൊട്ടിയ നിലയിലായിരുന്നു.

കൊയിലാണ്ടി പൊലീസ് സ്റ്റേഷന്‍ കഴിഞ്ഞ് ഇടത് വശത്തെ പെട്രോള്‍ പമ്പിന് മുന്നിലൂടെ ട്രാക്കിലേക്ക് പോകുന്ന റോഡിലൂടെ എത്തുന്ന സ്ഥലത്താണ് ബിയര്‍ കുപ്പി കണ്ടെത്തിയത്. ഡ്വാഗ് സ്‌ക്വാഡ് എത്തി സ്ഥലത്ത് പരിശോധന നടത്തി. സംഭവത്തെകുറിച്ച് അന്വേഷണം ആരംഭിച്ചയായി റെയില്‍വേ പോലീസ് പറഞ്ഞു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക