കൊവിഡ് ബാധിച്ച് യുവതി മരിച്ചു


ഉള്ള്യേരി: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഉള്ള്യേരി നളന്ദ ആശുപത്രിക്ക് സമീപം വരയാലില്‍ ഹൈദര്‍ അലിയുടെ ഭാര്യ സ്വാലിഹയാണ് മരിച്ചത്. 39 വയസ്സാണ്.

ജനുവരി 9 ന് ഉള്ള്യേരി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ പോസ്റ്റീവായതിനെ തുടര്‍ന്ന് ഇവരെ മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളേജിലെ കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ശ്വാസതടസ്സം കൂടിയതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു.

മക്കള്‍ ആദില ബാനു, അല്‍മിറലി.
ഉപ്പ: പരേതനായ കുട്ടിഹസ്സന്‍ മുസ്ല്യാര്‍ കണ്ണങ്കോട്.
ഉമ്മ: കുഞ്ഞായിഷ, സഹോദരി: ഷഹീദ ക്കോട്


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക