കോതമംഗലം വിഷ്ണു ക്ഷേത്രത്തിൽ ഉത്സസവത്തിന് കൊടിയേറി


കൊയിലാണ്ടി: കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ചവനപ്പുഴ മുണ്ടൊട്ട് പുളിയപ്പടമ്പ് ഇല്ലത്ത് കുബേരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമികത്ത്വത്തിലായിരുന്നു കൊടിയേറ്റം.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രധാന ചടങ്ങുകൾ ഉൾപ്പെടുത്തിയായിരിക്കും ഈ വർഷത്തെ ഉത്സവ നടത്തിപ്പെന്ന് കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.