‘കോരപ്പുഴപ്പാലത്തിന് കേളപ്പജിയുടെ പേരിടണം’


കോഴിക്കോട്: പുതുക്കിപ്പണിയുന്ന കോരപ്പുഴ പാലത്തിന് കേരള ഗാന്ധി കെ. കേളപ്പന്റെ പേരിടണമെന്ന് ഗാന്ധിയന്മാർ. ഈ ആവശ്യം ഉന്നയിച്ച് മദ്യനിരോധന സമിതി സെക്രട്ടറി പപ്പൻ കന്നാട്ടി ഡിസംബർ 22ന് ഉപവസിക്കും.

ഈ ആവശ്യമുന്നയിച്ച് ദേശീയപാത അതോറിറ്റിക്കും മന്ത്രിക്കും നിവേദനം സമർപ്പിക്കും. ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ കൺവീനറും, സാഹിത്യകാരൻ യു. കെ. കുമാരൻ ചെയർമാനായും നിവേദകസംഘം രൂപികരിച്ചു. പി. പി. ഗോപാലൻ, ഡോ. എൻ. പി. ഹാഫിസ് മുഹമ്മദ് എന്നിവരാണ് മറ്റുഭാരവാഹികൾ. ഡോ. എം. ജി. എസ്. നാരായണൻ മുഖ്യരക്ഷാധികാരിയും സ്വാമി വിവേകാമ്ര്യതാനന്ദപുരി, ബിഷപ്പ് വർഗീസ് ചക്കാലക്കൽ, ഡോ. ഹുസൈൻ മടവൂർ എന്നിവർ രക്ഷധികാരികളുമായിരിക്കും.

കവി പി. പി. ശ്രീധരനുണ്ണി, ഐ. എസ്. ആർ. ഒ. മുൻ ശാസ്ത്ജ്ഞൻ ഈ. കെ. കുട്ടി, ടി. ബാലകൃഷ്ണൻ, വിജയരാഘവൻ ചേലിയ, രമേശ് കാവിൽ എന്നിവരടങ്ങുന്ന നിവേദകസമിതിയാണ് ഒപ്പുശേഖരിക്കുന്നത്.

സ്വതന്ത്രസമര സേനാനി തായാട്ട് ബാലൻ 22ന് രാവിലെ ഉപവാസം ഉദ്ഘാടനം ചെയ്യും. തോമസ് പനക്കൽ ഒപ്പുശേഖരണം ഉദ്ഘടാനം ചെയ്യും. യു. കെ കുമാരൻ അധ്യാക്ഷനാവും.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക