കോരപ്പുഴ പാലത്തിന് കേളപ്പജിയുടെ പേര് നല്‍കണം: യൂത്ത് കോണ്‍ഗ്രസ്സ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റി


കൊയിലാണ്ടി: കോരപ്പുഴയില്‍ നിര്‍മ്മിച്ച പുതിയ പാലത്തിന് സ്വാതന്ത്ര്യ സമരസേനാനിയും, കേരളഗാന്ധിയുമായ കെ.കേളപ്പന്റെ പേര് നല്‍കണമെന്ന് യൂത്ത് കോണ്‍ഗ്രസ്സ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റി പത്ര കുറിപ്പിലൂടെ ആവശ്യപ്പെട്ടു. കേരളത്തിലെ സ്വാതന്ത്യസമര പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന കേളപ്പജിയുടെ പേരില്‍ ജന്‍മനാടായ കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ ഉചിതമായ സ്മാരകങ്ങളൊന്നുമില്ലെന്നും യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു.

കേളപ്പജിയുടെ നേതൃത്വത്തിലുള്ള മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡാണ് പഴയപാലം നിര്‍മ്മിച്ചത്. ഇദ്ദേഹത്തോടുള്ള ആദര സൂചകമായി പുതിയ പാലത്തിന് കേളപ്പജിയുടെ പേര് നല്‍കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ്സ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെടുന്നത്. ഇതേ ആവശ്യം നിരവധി വ്യക്തികളും സംഘടനകളും മുന്നോട്ട് വെച്ചിരുന്നു.

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക