കോഴിക്കോട് രണ്ട് കുട്ടികള്‍ക്ക് നീര്‍നായയുടെ കടിയേറ്റു


കോഴിക്കോട്: കൊടിയത്തൂരില്‍ രണ്ട് കുട്ടികള്‍ക്ക് നീര്‍നായയുടെ കടിയേറ്റു. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. പാലക്കാടന്‍ ഷാഹുലിന്റെ മകന്‍ റാബിന്‍(13), ചുങ്കത്ത് ഗഫൂറിന്റെ മകന്‍ അദ്ഹം(13) എന്നിവര്‍ക്കാണ് കടിയേറ്റത്.

കാരാട്ട് കുളിക്കടവില്‍ കുളിക്കാനിറങ്ങിയതായിരുന്നു കുട്ടികള്‍. ഇതിനിടയിലാണ് നീര്‍നായ കടിച്ചത്‌. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.