ക്ഷേത്രങ്ങളിലെ ഈ വര്‍ഷത്തെ ഉത്സവാഘോഷങ്ങള്‍ ഒഴിവാക്കി പകരം ആചാരപരമായ ചടങ്ങുകള്‍ നടത്താന്‍ ദേവസ്വംബോര്‍ഡ്


തിരുവനന്തപുരം: കോവിഡ് വ്യാപനം കണക്കിലെടുത്ത് ഈ വര്‍ഷത്തെ ക്ഷേത്രങ്ങളിലെ ഉത്സാവഘോഷങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനം.പകരം ആചാരപരമായി നടത്തേണ്ട ചടങ്ങുകള്‍ മാത്രം നടത്താമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു.

പറയെടുപ്പിനായി വീടുകളില്‍ പോവേണ്ട ആനകളെ എഴുന്നളളിക്കുന്നത് ഒഴിവാക്കണമെന്നും ദേവസ്വംബോര്‍ഡ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ ഉത്സവങ്ങള്‍ നടക്കുന്നുളളുവെന്ന് ചുമതലപ്പെട്ട അസി.ദേവസ്വം കമ്മീഷണര്‍ക്കും ഡെപ്യൂട്ടി കമ്മീഷണര്‍ക്കും നിര്‍ദേശമുണ്ട്.

സംസ്ഥാനത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ 1250 ക്ഷേത്രങ്ങളാണുളളത്.മണ്ഡല മകരവിളക്ക് കാലം മുതല്‍ മേടം വരെയുളള ആറുമാസക്കാലമാണ് ഉത്സവസീസണായി കണക്കാക്കുന്നത്.അന്നദാനവും സ്റ്റേജ് ഷോകളും ഒഴിവാക്കും.നിലവില്‍ ഭക്തര്‍ക്ക് മാസ്‌ക്.സാമൂഹിക അകലം ഇവ നിര്‍ബന്ധമാണ്.10 വയസിന് താഴെയുളളവരെയും 65 വയസിന് മുകളിലുളളവരെയും പ്രവേശിപ്പിക്കില്ല.