കർഷക പോരാളികൾക്ക് ഐക്യദാർഡ്യം; കൊയിലാണ്ടിയിൽ കോൺഗ്രസ് പ്രകടനം നടത്തി


കൊയിലാണ്ടി: കേന്ദ്ര ഗവൺമെന്റിന്റെ തെറ്റായ കാർഷിക നയത്തിൽ പ്രതിഷേധിച്ച് ഡൽഹിയിൽ കർഷകർ നടത്തുന്ന പ്രതിഷേധ സമരത്തിനെതിരെ പോലിസ് നടത്തിയ നരനായാട്ടിലും, കർഷക മരണത്തിലും പ്രതിഷേധിച്ച് കോൺഗ്രസ്സ് പ്രവർത്തകർ കൊയിലാണ്ടി നഗരത്തിൽ പ്രകടനം നടത്തി.

ഡി.സി.സി സെക്രട്ടറി രജേഷ് കിഴരിയൂർ, കിണറ്റിൻകര രാജൻ, കെ.പി.വിനോദ് കുമാർ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അജയ് മ്പോസ് , അഡ്വ.സതിഷ് കുമാർ , തൻഹീർ കൊല്ലം , അമൽ കൃഷ്ണ, റാഷിദ് മുത്താമ്പി, നിധിൻ പൂക്കാട്, പി.വി.വേണുഗോപാൽ, കേളോത്ത് വത്സരാജ് എന്നിവർ നേതൃത്വം നൽകി.